അഹമ്മദ് ഷഫീഖ് അബുദാബിയില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്

single-img
27 June 2012

ഈജിപ്തില്‍ ആദ്യമായി നടന്ന പ്രസിഡന്റുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അഹമ്മദ് ഷഫീഖ് രാജ്യംവിട്ട് അബുദാബിയില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്. അബുദാബിയിലേക്കുള്ള വിമാനത്തില്‍ ഇന്നലെ രാവിലെ ഷഫീഖ് പോയതായി കയ്‌റോ വിമാനത്താവള അധികൃതരാണ് അറിയിച്ചത്. എന്നാല്‍, ഷഫീഖ് രാജ്യംവിട്ടു പോയതല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഷോവീ എല്‍സായെദ് വ്യക്തമാക്കി. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ഹൊസ്‌നി മുബാറക്കിന്റെ അവസാന ഭരണകാലത്തു പ്രധാനമന്ത്രിയായിരുന്നു ഷഫീഖ്. പ്രധാനമന്ത്രിയായിരിക്കെ ഇദ്ദേഹം അഴിമതി നടത്തിയതായി ആരോപിച്ച് നിരവധി പരാതികള്‍ കഴിഞ്ഞ ഏപ്രിലില്‍ കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെടുകയുണ്ടായി. ഈ കേസുകളില്‍ നടപടിയുണ്ടാകുമെന്ന ഭയത്താലാണ് ഷഫീഖ് രാജ്യംവിട്ടതെന്നാണു സൂചന.