സച്ചിനു സ്ഥാനക്കയറ്റം

single-img
27 June 2012

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ സച്ചിന്‍ ഒരു സ്ഥാനം മുന്നോട്ട് കയറി 11 ല്‍ എത്തി. ആദ്യ 20 സ്ഥാനങ്ങളിലുള്ള ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് സച്ചിന്‍. വെസ്റ്റിന്‍ഡീസിന്റെ ശിവനരേന്‍ ചന്ദര്‍പോളാണ് ഒന്നാം സ്ഥാനത്ത്. ലങ്കയുടെ കുമാര്‍ സംഗക്കാര രണ്ടാം സ്ഥാനത്തുണ്ട്. ബൗളിംഗില്‍ സഹീര്‍ ഖാന്‍ 11-ാം സ്ഥാനവുമായി ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യന്‍ താരമായി. പ്രഗ്യാന്‍ ഓജ 20-ാം സ്ഥാനത്താണ്. മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ ആദ്യ 20 ല്‍ ഇല്ല.