വിവാദ പ്രസംഗം: എഫ്‌ഐആര്‍ റദ്ദാക്കണമെന്ന മണിയുടെ ഹര്‍ജി തള്ളി

single-img
27 June 2012

രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അഞ്ചേരി ബേബി, ബാലസുബ്രഹ്മണ്യം, മുള്ളഞ്ചിറ മത്തായി എന്നിവരെ കൊലപ്പെടുത്തിയ കേസുകള്‍ പുനരന്വേഷിക്കാനുള്ള തീരുമാനം ചോദ്യം ചെയ്ത് മണി സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളി. പോലീസിന് കേസെടുക്കാന്‍ അധികാരമുണ്‌ടെന്ന് കാണിച്ചാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്.