കെഎസ്‌യു മാര്‍ച്ചിനിടെ കൊല്ലത്ത് ലീഗ് ഓഫീസിനു നേരെ കല്ലേറ്

single-img
27 June 2012

കൊല്ലം ചവറയില്‍ കെഎസ്‌യു മാര്‍ച്ചിനിടെ മുസ്‌ലീം ലീഗ് ഓഫീസിനു നേരെ കല്ലേറ്. എംഎസ്എഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി.വിഷ്ണുനാഥിന്റെയും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയിയുടെയും കോലം കത്തിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കെഎസ്‌യുക്കാര്‍ നടത്തിയാ പ്രതിഷേധപ്രകടനത്തിനിടെയാണ് ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്. ലീഗ് ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഫ്‌ളെക്‌സും പ്രവര്‍ത്തകര്‍ തകര്‍ത്തു.