Latest News

കണ്ണൂരില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂരില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പന്ത്രണ്ട് മണിയോടെ കളക്‌ട്രേറ്റിന് മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജ് നടത്തിയിട്ടും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിക്കുകയായിരുന്നു. ജലപീരങ്കി പ്രയോഗത്തില്‍ സൂര്യടിവിയുടെ ക്യാമറ നശിച്ചു. സംഘര്‍ഷത്തില്‍ ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ പുഷ്പന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് സിപിഎം നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവുവന്നത്.