ക്രിസ്മസ് ദ്വീപില്‍ 150 പേരുമായി ബോട്ട് മുങ്ങി

single-img
27 June 2012

ഓസ്‌ട്രേലിയയുടെ അധികാരപരിധിയില്‍ വരുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ക്രിസ്മസ് ദ്വീപിനു സമീപം 150 പേരുമായി ബോട്ടു മുങ്ങി. അഭയാര്‍ഥികളുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് സമീപമുണ്ടായിരുന്ന രണ്ടു ചരക്കുകപ്പലിലെ നാവികര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്നും നാവികസേനയുടെ ഒരു സംഘത്തെ അപകടസ്ഥലത്തേയ്ക്കു അയച്ചിട്ടുണ്‌ടെന്നും ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച ക്രിസ്മസ് ദ്വീപിനു സമീപം കുടിയേറ്റക്കാരുടെ ബോട്ട് അപകടത്തില്‍പ്പെട്ട് 70ഓളം പേരെ കാണാതായിരുന്നു. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ 17 പേരുടെ മൃതദേഹങ്ങള്‍ കണ്‌ടെടുത്തു.