എയ്ഡഡ് സ്‌കൂള്‍ പ്രശ്‌നം യുഡിഎഫിനെ പിടിച്ചുലയ്ക്കുന്നു

single-img
27 June 2012

വിവാദമായ എയ്ഡഡ് സ്‌കൂള്‍ പ്രശ്‌നം യുഡിഎഫിനെപിടിച്ചുലയ്ക്കുന്നു. കെ.പി.സി.സിയും എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി തുടങ്ങിയ സമുദായ സംഘടനകളും തീരുമാനത്തിനെതിരെ ശക്തമായി മുന്നോട്ടുവന്ന സാഹചര്യത്തില്‍ ഇക്കാര്യം യുഡി എഫില്‍ ചര്‍ച്ചചെയ്തു തീരുമാനമെടുക്കു മെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലപ്പുറത്തെ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്കുന്നതിനെഅനുകൂലിച്ചും എതിര്‍ത്തും വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് എന്തെങ്കിലും തെറ്റു ചെയ്തതായി തോന്നുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രതികൂലവുമായ വാദങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് ഇക്കാര്യം പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലേക്കു മാറ്റുന്നതു വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലബാറില്‍ കണ്ണൂര്‍ ഒഴികെയുള്ള അഞ്ചു ജില്ലകളില്‍ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനെഅനുകൂലിച്ചും എതിര്‍ത്തും വാദങ്ങള്‍ ഉയര്‍ന്നിട്ടുണെ്ടന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തേ നിയമസഭയെ അറിയിച്ചു. ഈ അഭിപ്രായങ്ങളും ധനവകുപ്പിന്റെ റിപ്പോര്‍ട്ടും പരിശോധിച്ചു അന്തിമതീരുമാനം എടുക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന മന്ത്രിസഭാ തീരുമാനം ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി എയ്ഡഡ് ആക്കി മാറ്റുകയാ യിരുന്നുവെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാനത്തു രണ്ടു മുഖ്യമന്ത്രിമാരുണേ്ടായെന്നു സംശയമുണ്ട്. നിയമസഭയില്‍ മുഖ്യമന്ത്രി ഒന്നു പറയുന്നു, വിദ്യാഭ്യാസമന്ത്രി മറ്റൊന്നും പറയുന്നു. ആരു പറയുന്നതാണു ശരി? താന്‍ പറയുന്നതാണു അന്തിമമെന്നു മുഖ്യമന്ത്രിക്കു പറയേണ്ടിവന്നുവെന്നു വിഎസ് കുറ്റപ്പെടുത്തി.