ട്വിന്റി-20 ലോകകപ്പില്‍ തിരിച്ചെത്തുകയാണ് ലക്ഷ്യമെന്ന് യുവി

single-img
26 June 2012

ട്വന്റി-20 ലോകകപ്പിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഇതിനു മുന്നോടിയായി ബാംഗളൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ യുവി ഇന്നലെ മുതല്‍ പരിശീലനം പുനരാരംഭിച്ചു. തന്റെ ശരീരം ഘട്ടം ഘട്ടമായി ആരോഗ്യം വീണ്‌ടെടുക്കുന്നുണ്‌ടെന്ന് യുവി വ്യക്തമാക്കി. ട്വന്റി-20 ലോകകപ്പിന് മുന്‍പ് തയാറാകാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും യുവി വ്യക്തമാക്കി. ഓഗസ്റ്റില്‍ ചില ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തേക്കുമെന്നും യുവി സൂചന നല്‍കി. ശ്രീലങ്കയില്‍ സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലാണ് ട്വന്റി-20 ലോകകപ്പ് നടക്കുക.