വി.എസിനെതിരെ പിണറായി

single-img
26 June 2012

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാമൊലിന്‍, ഇടമലയാര്‍ ഉള്‍പ്പെടെയുള്ള കേസ് നടത്തിപ്പിന്റെ വിശദാംശങ്ങള്‍ വി.എസ്. പാര്‍ട്ടിയെ അറിയിച്ചില്ലെന്ന് പിണറായി കുറ്റപ്പെടുത്തി. വി.എസിന് കേസ് നടത്താനുള്ള പണം നല്‍കിയത് പാര്‍ട്ടിയാണ്. വിഎസ്. ആവശ്യപ്പെട്ടപ്പോഴൊക്കെ പാര്‍ട്ടി പണം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെയൊന്നും കണക്കുകള്‍ ബോധ്യപ്പെടുത്തിയിട്ടില്ല. രണ്ടുഘട്ടങ്ങളിലായി 12.5ലക്ഷം രൂപ നല്‍കിയെന്ന് ആലപ്പുഴ മേഖലാ റിപ്പോര്‍ട്ടിംഗില്‍ പിണറായി പറഞ്ഞു. ലാവലിന്‍ കേസില്‍ പാര്‍ട്ടി നിലപാട് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വി.എസ്. ശ്രമിച്ചു. പ്രോസിക്യൂഷന്‍ അനുമതിയില്‍ പാര്‍ട്ടി നിലപാട് അട്ടിമറിക്കാനാണ് വി.എസ്. ശ്രമിച്ചതെന്ന് പിണറായി വ്യക്തമാക്കി. രണ്ട് മന്ത്രിമാര്‍ രാജി ഭീഷണി മുഴക്കിയപ്പോള്‍ മാത്രമാണ് തന്നെ പ്രോസിക്യൂട്ട് ചെയ്യണമെന്ന നിലപാടില്‍നിന്ന് പിന്തിരിയാന്‍ വി.എസ്. തയാറായതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.