പാര്‍ട്ടി വിട്ടതിലുള്ള വൈരാഗ്യമാണ് ചന്ദ്രശേഖരനെ വധിക്കാന്‍ കാരണമെന്ന് സര്‍ക്കാര്‍

single-img
26 June 2012

പാര്‍ട്ടി വിട്ടതിലുള്ള വൈരാഗ്യമാണ് ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ കാരണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 2009 മുതല്‍ ഇതിനായി ഗൂഢാലോചന നടത്തിയിരുന്നതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു.