സിറിയന്‍ സൈനികര്‍ കൂട്ടത്തോടെ ടര്‍ക്കിയില്‍ അഭയം തേടി

single-img
26 June 2012

ജനാധിപത്യപ്രക്ഷോഭം തുടരുന്ന സിറിയയില്‍ സൈന്യ ത്തിലും വിള്ളല്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഒരു ജനറലും രണ്ടു കേണല്‍മാരുമുള്‍പ്പെടെ 30ഓളം സൈനികര്‍ അയല്‍രാജ്യമായ ടര്‍ക്കിയില്‍ അഭയംപ്രാപിച്ചതോടെയാണ് ഈ വിള്ളല്‍ പരസ്യമായത്. ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഇതിനോടകം 33,000 ത്തോളം സിറിയന്‍പൗരന്മാര്‍ ടര്‍ക്കിയിലേക്കു രക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു സൈനികരും അഭയം തേടുന്നത്. തനിക്കു പിന്നില്‍ ഉറച്ചുനില്‍ക്കുന്ന സൈന്യത്തിലുണ്ടായിരിക്കുന്ന വിള്ളല്‍ സിറിയന്‍പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനു ഭീഷണിയുയര്‍ത്തുന്നുണ്ട്.