അഴിമതിക്കേസ്: വീര്‍ഭദ്രസിംഗ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു

single-img
26 June 2012

അഴിമതിക്കേസില്‍ കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര ചെറുകിട വ്യവസായ വകുപ്പ് മന്ത്രി വീര്‍ഭദ്രസിംഗ് രാജിവെച്ചു. 12.30 ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് അദ്ദേഹം രാജിക്കത്ത് കൈമാറി. 1989 ല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ അധികാരദുര്‍വിനിയോഗം നടത്തിയെന്ന കേസിലാണ് ഹിമാചലിലെ വിചാരണക്കോടതി വീര്‍ഭദ്രസിംഗിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കുമെതിരേ കുറ്റം ചുമത്തിയത്. കേസില്‍ വീര്‍ഭദ്രസിംഗിന്റേതുള്‍പ്പെടെയുള്ള സംഭാഷണം റിക്കാര്‍ഡ് ചെയ്ത ഓഡിയോ സിഡിയായിരുന്നു പ്രധാന തെളിവ്. കോടതി കുറ്റം ചുമത്തിയതോടെ ഇന്നലെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോട് വീര്‍ഭദ്രസിംഗ് രാജിസന്നദ്ധത അറിയിച്ചിരുന്നു.