രൂപയുടെ മൂല്യം നേരിയ നേട്ടത്തിൽ

single-img
26 June 2012

കൊച്ചി:വിദേശ നാണ്യ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയ തോതിൽ വർദ്ധിച്ചു.11 പൈസയുടെ നേട്ടവുമായി 56.90 എന്ന നിലയിലാണ് രൂപയുടെ നില.യൂറോ ഉൾപ്പെടെ മറ്റു കറൻസികൾക്കെതിരെയും ഡോളറിന്റെ വില താഴ്ന്നിട്ടുണ്ട്.തിങ്കളാഴ്ച്ച 57.92 വരെ ഇടിഞ്ഞ രൂപ 14 പൈസയുടെ നേട്ടവുമായി 57.01 എന്ന നിലയിലായിരുന്നു ക്ലോസ് ചെയ്തത്.