വാഹന പരിശോധനയ്ക്കിടെ പോലീസുകാരൻ കുത്തേറ്റു മരിച്ചു

single-img
26 June 2012

കൊല്ലം:രാത്രികാല വാഹന പരിശോധനയ്ക്കിടെ വാനിലെ യാത്രക്കാരുടെ കുത്തേറ്റ് പോലീസ് കോൺസ്റ്റബിൾ മരിച്ചു.എ.എസ്.ഐക്ക് ഗുരുതരമായി പരിക്കേറ്റു. പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ള(47)ആണ്, കുളമടയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കുത്തേറ്റു മരിച്ചത്. എ.എസ്.ഐ ജോയി(53) യെ ഗുരുതര പരിക്കുകളോടെ ട്രാവന്‍കൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അക്രമികളെ പോലീസ് പിന്തുടര്‍ന്നെങ്കിലും അയിരൂരിനു സമീപം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ളതാണ് വാഹനം.