ഒമാൻ കടലിൽ നിന്നും ഏഴ് ഇന്ത്യക്കാരെ കാണാതായി

single-img
26 June 2012

ദുബായ്:ഒമാൻ കടലിൽ മത്സ്യ ബന്ധനത്തിലേർപ്പെട്ടിരുന്ന ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കാണാതായി.ഇവരെ കടല്‍ക്കൊള്ളക്കാര്‍ തട്ടികൊണ്ടുപോയതായി സംശയിക്കുന്നുണ്ടെന്ന് ബോട്ടിന്റെ ഉടമ സയീദ് റാഷിദ് ടൈംസ് ഓഫ് ഒമാനിനോട് പറഞ്ഞു. മത്സ്യബന്ധനത്തിന് പോയ ഇവര്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് കാണാതായ വിവരം അറിയുന്നത്.കാണാതായ ഏഴുപേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്.ഒമാനിലെ അല്‍ അഷ്‌കാരാ തീരത്തു നിന്ന് കഴിഞ്ഞ വ്യാഴായ്ച്ചയാണ് ബോട്ട് കാണാതായത്.