രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എന്‍ഡിഎയില്‍ ഭിന്നതയില്ലെന്ന് ഗഡ്കരി

single-img
26 June 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് ബിജെപി പ്രസിഡന്റ് നിഥിന്‍ ഗഡ്കരി. എന്‍ഡിഎ ഘടകകക്ഷിയാണെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും ഗഡ്കരി പറഞ്ഞു. ശിവസേന മുമ്പും മുന്നണിയില്‍ നിന്ന് വിഭിന്നമായി സ്വതന്ത്ര നിലപാട് സ്വീകരിക്കാറുണ്‌ടെന്നും ഗഡ്കരി വ്യക്തമാക്കി.