യുവാവിന്റെ മൃതദേഹം തോട്ടില്‍ ചവിട്ടിത്താഴ്ത്തിയ നിലയില്‍ കണ്‌ടെത്തി

single-img
26 June 2012

തിരുവനന്തപുരം മുരുക്കുംപുഴ കോഴിമട പാലത്തിനു സമീപത്തെ തോട്ടില്‍ യുവാവിനെ കൊലപ്പെടുത്തി ചവിട്ടിത്താഴ്ത്തിയ നിലയില്‍ കണെ്ടത്തി. ഇന്നുരാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണെ്ടത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് മംഗലപുരം പോലീസ് സ്ഥലത്തെത്തി. മൃതദേഹം കാണപ്പെട്ട തോടിനുസമീപത്തെ പുരയിടത്തിലും അടുത്ത റെയില്‍വേ ട്രാക്കിനു സമീപവും രക്തം തളംകെട്ടി കിടപ്പുണ്ട്. ഈ പരിസരത്ത് ഒരു കാവിമുണ്ടും രണ്ടു ജോടി ചെരിപ്പുകളും മദ്യക്കുപ്പി അടിച്ചുപൊട്ടിച്ച നിലയിലും കാണപ്പെട്ടു. മൃതദേഹത്തിനു സമീപത്തെ കവുങ്ങില്‍ രക്തം പറ്റിപ്പിടിച്ച നിലയിലാണ്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.