മെക്സിക്കോ വിമാനത്താവളത്തിലെ വെടി വെയ്പിൽ മൂന്നു മരണം

single-img
26 June 2012

മെക്സിക്കോ സിറ്റി:മെക്സിക്കോയിലെ ബെനിറ്റോ ജുവാറസ് വിമാനത്താവലത്തിലുണ്ടായ വെടി വെയ്പിൽ മൂന്നു പോലിസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.ലഹരി മരുന്നു കടത്തു കേസിലെ പ്രതികളെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. വെടിവയ്പ്പിനെ തുടര്‍ന്നു പരിഭ്രാന്തരായ ജനങ്ങള്‍ ചിതറിയോടി. രണ്ടു പൊലീസുകാര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണു മരിച്ചത്.ആക്രമണത്തിന് ശേഷം കൊലയാളികള്‍ രക്ഷപ്പെട്ടു. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന സുരക്ഷാ ക്യാമറയില്‍ ഇവര്‍ പതിഞ്ഞിരുന്നു. ഇവരെ എല്ലാവരെയും തിരിച്ചറിഞ്ഞതായി പോലീസ് വക്താവ് ജോസ് റാമണ്‍ സാലിനാസ് പറഞ്ഞു.സംഭവത്തെത്തുടര്‍ന്ന് ടെര്‍മിനല്‍ 2 സുരക്ഷാസേന അടച്ചു.