മണിപ്പൂരില്‍ പെണ്‍കുട്ടികള്‍ക്ക് വസ്ത്രനിയന്ത്രണം

single-img
26 June 2012

മണിപ്പൂരില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥിനികള്‍ മുട്ടിനുമുകളില്‍ എത്തുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിനു വിലക്ക്്. എഎംഎസ്‌യു, ഡിഎസ്എഎം, എംഎസ്എഫ് തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കാല്‍പ്പാദം വരെ എത്തുന്ന വസ്ത്രം ധരിക്കാനാണ് ഇവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അനുസരിക്കാന്‍ തയാറാകാത്തവര്‍ മരണശിക്ഷ നേരിടേണ്ടിവരുമെന്ന് കെവൈകെഎല്‍ എന്ന സംഘടന അറിയിച്ചു. വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെയും സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാലയങ്ങളുടെ സമീപം ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കുന്നതു നിരോധിക്കുമെന്ന് അറിയിച്ചു സംഘടനകള്‍ പ്രസ്താവനയിറക്കി.