എന്‍എസ്എസുമായുള്ള വിവാദം സ്ഥായിയല്ല: പി.കെ. കുഞ്ഞാലിക്കുട്ടി

single-img
26 June 2012

എന്‍എസ്എസുമായി നല്ല ബന്ധമാണെന്നും ഇടക്കാലത്ത് വിവാദം വന്നതിനാല്‍ അതൊന്നും സ്ഥായിയല്ലെന്നും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസുമായി മാത്രമല്ല, എസ്എന്‍ഡിപി, എംഇഎസ് എന്നീ സംഘടനകളുമായെല്ലാം നല്ല ബന്ധമാണ്. അവരവര്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ പിന്തുണ നല്‍കുന്ന കാഴ്ചപ്പാടാണുള്ളത്. എന്‍എസ്എസിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.