അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയലളിതയുടെ ഹര്‍ജി തള്ളി

single-img
26 June 2012

അനധികൃത സ്വത്തുസമ്പാദന കേസില്‍ വിചാരണ റദ്ദാക്കണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും തോഴി ശശികലയും സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ തുടരാമെന്നും കോടതി വ്യക്തമാക്കി. രേഖകള്‍ സിബിഐ നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി ശശികലയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 1991-96 ല്‍ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കേ അധികാര ദുര്‍വിനിയോഗത്തിലൂടെ ശശികലയ്ക്കും ബന്ധുക്കള്‍ക്കും നേട്ടമുണ്ടാക്കി കൊടുത്തുവെന്നാണു കേസ്.