തെരഞ്ഞെടുപ്പിനു ശേഷവും രാജ്യത്തിന്റെ നിയന്ത്രണം സൈന്യത്തിനുതന്നെ

single-img
26 June 2012

ആദ്യമായി നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സി പ്രസിഡന്റായതിന്റെ ആഹ്ലാദാരവം ഈജിപ്തിലെങ്ങും തുടരുകയാണ്. ജനകീയപ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായിരുന്ന കയ്‌റോയിലെ താഹറിര്‍ ചത്വരത്തില്‍ ആയിരങ്ങളാണു ദേശീയപതാകകളുമായി തമ്പടിച്ച് ആടിയും പാടിയും സന്തോഷം പങ്കിടുന്നത്. മുര്‍സി അടുത്തമാസം ഒന്നിനു പ്രസിഡന്റായി സ്ഥാനമേല്‍ക്കുമെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ ഇന്നലെ അറിയിച്ചത്. അതേസമയം, മുര്‍സി പ്രസിഡന്റായാലും രാജ്യത്തിന്റെ നിയന്ത്രണം സായുധസേനയുടെ പരമോന്നത സമിതിയുടെ കീഴില്‍ത്തന്നെയായിരിക്കുമെന്നാണു റിപ്പോര്‍ട്ട്. നിയമനിര്‍മാണം നടത്തുന്നതുള്‍പ്പെടെയുള്ള അധികാരങ്ങളാണു സൈനികനേതൃത്വം വഹിക്കുക. പ്രസിഡന്റിന്റെ അധികാരങ്ങളെല്ലാം ഇപ്പോള്‍ വഹിക്കുന്നതു സൈനികനേതൃത്വമാണ്. ഇതു കൈമാറുന്നതിനെക്കുറിച്ചു സൈനികനേതൃത്വം നിലപാടു വ്യക്തമാക്കിയിട്ടുമില്ല.