ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍

single-img
26 June 2012

പുരുഷ വിഭാഗം ടെന്നീസ് ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോകോവിച്ച്, വനിതാ വിഭാഗം മൂന്നാം സീഡ് റഡ്വാനക്‌സ, അഞ്ചാം സീഡ് സാമന്ത സ്‌റ്റോസര്‍, 11-ാം സീഡ് ലി ന എന്നിവര്‍ വിംബിള്‍ഡന്റെ രണ്ടാം റൗണ്ടില്‍. നിലവിലെ ചാമ്പ്യനായ ജോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് ജുവാന്‍ കാര്‍ലോസ് ഫെറേറോയെയാണ് ആദ്യ റൗണ്ടില്‍ കീഴടക്കിയത്. സ്‌കോര്‍: 6-3, 6-3, 6-1. വനിതാ വിഭാഗം സിംഗിള്‍സില്‍ അഞ്ചാം സീഡ് സാമന്ത സ്റ്റോസര്‍ 6-1, 6-3 ന് കാര്‍ല സുവാരസിനെ ആദ്യ റൗണ്ടില്‍ കീഴടക്കി. മൂന്നാം സീഡ് അഗ്നേസ്‌ക റഡ്വാന്‍സ്‌ക 6-3, 6-3 ന് റിബാറികോവയെ തോല്‍പ്പിച്ചു. ചൈനയുടെ ലി ന സെനിയ പര്‍വാകിനെ കീഴടക്കി രണ്ടാം റൗണ്ടില്‍ കടന്നു. സ്‌കോര്‍: 6-3, 6-1. 15-ാം സീഡായ സബിന ലിസികിയും ആദ്യ കടമ്പ കടന്നിട്ടുണ്ട്. 6-4, 6-2 ന് പെട്ര മാര്‍ടിസിനെയാണ് ലിസികി കീഴടക്കിയത്.