11 വര്‍ഷത്തെ പ്രവേശനപരീക്ഷകളെപ്പറ്റിജുഡീഷല്‍ അന്വേഷണം വേണം: ബേബി

single-img
26 June 2012

കഴിഞ്ഞ 11 വര്‍ഷത്തെ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശനപരീക്ഷകളെക്കുറിച്ചു ജുഡീഷല്‍ അന്വേഷണം നടത്തണമെന്നു മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്തു നടന്ന മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശനപരീക്ഷകള്‍ സുതാര്യമായിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞതിനു പിന്നാലെയാണ് ബേബി ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ മുന്‍ മന്ത്രിയായ ബേബിയുടെ ആവശ്യം കുറ്റബോധം കൊണ്ടാണെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. നിയമസഭയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിനു മുഖ്യമന്ത്രി ശ്രമിച്ചുവെന്നും എം.എ. ബേബി ആരോപിച്ചു. ഖജനാവിലെ പണം സ്വകാര്യ സ്വാശ്രയക്കാര്‍ക്കു വിട്ടുകൊടുക്കുകയാണ്. യുഡിഎഫ് ഭരണകാലത്തു സ്വാശ്രയ കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇതു സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണ് ജസ്റ്റീസ് കെ.ടി. തോമസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.