രാജ്യസഭാ തെരഞ്ഞെടുപ്പ്: പ്രതിപക്ഷം പരാതി നൽകി

single-img
25 June 2012

തിരുവനന്തപുരം:രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ്ങിനിടെ ബാലറ്റ് പേപ്പർ ഉയർത്തിക്കാട്ടിയെന്നാരോപിച്ച് രണ്ട് യുഡിഎഫ് പ്രവർത്തകർക്കെതിരെ പ്രതിപക്ഷം പരാതി നൽകി.ഇബ്രാഹിം കുഞ്ഞിനും റോഷി അഗസ്റ്റിനുമെതിരെയാണ് പരാതി നൽകിയത്.എന്നാൽ പോളിങ് ഏജന്റിനെയാണ് ബാലറ്റ് പേപ്പർ ഉയർത്തിക്കാട്ടിയതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.നിയമസഭാമന്ദിരത്തിൽ ഇന്നു രാവിലെ ഒൻപത് മണിയോടെയാണ് കേരളത്തിന്റെ മൂന്നു സീറ്റുകളിലേയ്ക്കുള്ള വോട്ടിങ് ആരംഭിച്ചത്.ഇന്നു വൈകുന്നേരം അഞ്ചരയോടെ വോട്ടിംഗ് ഫലമറിയാം.