ഉത്തര്‍പ്രദേശില്‍ ബസപകടം; 14 പേര്‍ മരിച്ചു

single-img
25 June 2012

ഉത്തര്‍പ്രദേശിലെ ജ്യോതിബ ഫൂല്‍ നഗര്‍ ജില്ലയില്‍ സ്വകാര്യ ബസ് അപകടത്തില്‍പെട്ട് 14 യാത്രക്കാര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലായിരുന്ന ബസ് പാതയോരത്തെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ദിദോലി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമെന്നും പരിക്കേറ്റവരെ മൊറാദാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഹരിദ്വാറില്‍ നിന്നു ഭീംനഗറിലേയ്ക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.