താലിബാൻ ആക്രമണം:8 പാക് സൈനികർ കൊല്ലപ്പെട്ടു

single-img
25 June 2012

ഇസ്ലാമാബാദ്:വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ-പഖ് തുംഗ പ്രവിശ്യയിൽ താലിബാന്റെ ആക്രമണത്തിൽ എട്ടു പാക് സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ 15 തീവ്രവാദികളും കൊല്ലപ്പെട്ടു.ഇന്നലെ രാത്രിയായിരുന്നു ആക്രമണമുണ്ടായത്.പാക്‌ താലിബാന്‍ വക്‌താവ്‌ ഇഹ്‌സാനുള്ള ഇഹദാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്‌.