ടി.പി വധം:രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

single-img
25 June 2012

കണ്ണൂർ:ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ രണ്ട് സി.പി.എം പ്രവത്തകരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.പേരാവൂർ ഏരിയാ കമ്മിറ്റി അംഗം കാര്യത്ത് വത്സൻ മുഴക്കുന്ന് ലോക്കൽ കമ്മിറ്റിയംഗം കാരായി ശ്രീധരൻ എന്നിവരാണ് പിടിയിലായത്.ഇതിൽ കാരായി ശ്രീധരന്റെ മകൻ കാരായി ശ്രീജിത്തിനെ കൊടി സുനിയോടൊപ്പം ഓളിസങ്കേതത്തിൽ നിന്നും പോലീസ് നേരത്തെ പിടികൂടിയിരുന്നു.കൊടി സുനിയെയും സംഘത്തിനെയും ഒളിവിൽ കഴിയുന്നതിനുള്ള സഹായം ചെയ്തു കൊടുത്തതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.അന്വേഷണ സംഘം ഇവരെ വടകരയിലേക്ക് കൊണ്ടു പോയി.