സിറിയയില്‍ മനുഷ്യക്കുരുതിക്ക് അവസാനമില്ല

single-img
25 June 2012

സിറിയയില്‍ ഇന്നലെ വിവിധ ഏറ്റുമുട്ടലുകളില്‍ 16 പട്ടാളക്കാര്‍ അടക്കം 34 പേര്‍ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനകള്‍ അറിയിച്ചു. പ്രസിഡന്റ് അസാദിനെതിരേ പ്രക്ഷോഭം നടത്തുന്ന വിമതരുമായി ആലപ്പോ പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടത്. അതേസമയം ടര്‍ക്കിയുടെ യുദ്ധവിമാനം സിറിയ വെടിവച്ചിട്ടതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ നാറ്റോ സഖ്യകക്ഷികള്‍ നാളെ യോഗം ചേരും. നാറ്റോയില്‍ അംഗമായ ടര്‍ക്കിയുടെ അഭ്യര്‍ഥന മാനിച്ചാണിത്. സംഭവത്തില്‍ രാഷ്ട്രീയ പിന്തുണയാണ് ടര്‍ക്കി അഭ്യര്‍ഥിച്ചിരിക്കുന്നതെന്ന് നാറ്റോ വൃത്തങ്ങള്‍ വ്യക്തമാക്കി. സിറിയയുടെ നടപടി അന്യായമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി വില്യം ഹേഗ് പറഞ്ഞു. യുഎന്‍ രക്ഷാസമിതിയില്‍ സിറിയയ്‌ക്കെതിരേ ശക്തമായ നടപടിക്ക് ബ്രിട്ടന്റെ പിന്തുണ ഉണെ്ടന്നും അദ്ദേഹം കൂട്ടിത്തേര്‍ത്തു. സിറിയയ്ക്കു ശക്തമായ മുന്നറിയിപ്പു നല്കികൊണ്ടാണ് നാറ്റോ യോഗം ചേരണമെന്ന് ടര്‍ക്കി ഇന്നലെ ആവശ്യപ്പെട്ടത്.