ശ്രീനഗറില്‍ സൂഫി ആരാധനാലയത്തില്‍ വന്‍തീപിടുത്തം

single-img
25 June 2012

ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ സൂഫി ആരാധനാലയത്തില്‍ വന്‍തീപിടുത്തം. ഖന്യാര്‍ മേഖലയിലെ ഹസ്രാത് പീര്‍ ഗൗസുള്‍ അസം ദസ്‌ദേഗീര്‍ പള്ളിയിലാണ് തീപിടുത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. തടികൊണ്ടു നിര്‍മിച്ച ഭാഗത്തിനാണ് തീപിടിച്ചതെന്നും ഇതു പിന്നീട് പള്ളിയുടെ പ്രധാന ആരാധനകേന്ദ്രത്തിലേയ്ക്കു പടരുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്നിബാധയെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ എട്ടു യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. സംഭവസമയത്ത് പള്ളിയ്ക്കുള്ളില്‍ വിശ്വാസികളുണ്ടായിരുന്നോയെന്ന കാര്യം വ്യക്തമല്ല.