ശ്രീലങ്ക വമ്പന്‍ ജയത്തിലേക്ക്

single-img
25 June 2012

പാക്കിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്ക കൂറ്റന്‍ ജയത്തിലേക്ക്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 472 നെതിരേ ആദ്യ ഇന്നിംഗ്‌സില്‍ 100 റണ്‍സിനു പുറത്തായ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സിലും തകര്‍ന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 36 എന്ന നിലയിലാണ്. രണ്ടു ദിനം ശേഷിക്കേ ഏഴു വിക്കറ്റ് കൈവശമുള്ള പാക്കിസ്ഥാന് 474 റണ്‍സ് പിന്നിലാണ്. സ്‌കോര്‍: ശ്രീലങ്ക – 472, 137 ഡിക്ലയേര്‍ഡ്. പാക്കിസ്ഥാന്‍ – 100, മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 36.