തന്നെയും പാര്‍ട്ടിയെയും മുഖ്യമന്ത്രി അപമാനിച്ചുവെന്ന് ബാലകൃഷ്ണപിള്ള

single-img
25 June 2012

തന്നെയും തന്റെ പാര്‍ട്ടിയേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അപമാനിച്ചതായി കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ആറ് തവണ ചര്‍ച്ചയ്ക്ക് വിളിച്ച് അപമാനിച്ചു. ഒരു പാര്‍ട്ടിക്കും ഇന്ത്യയില്‍ തന്റെ പാര്‍ട്ടിയുടെ ഗതി ഉണ്ടായിക്കാണില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഗണേഷുമായുള്ള പ്രശ്‌നം കുടുംബപരമല്ല, രാഷ്ട്രീയമാണ്. ജയിലില്‍ നിന്നും രക്ഷപ്പെടുത്താമെന്ന യുഡിഎഫിന്റെ വാഗ്ദാനം നിഷേധിച്ചും മുന്നണിക്കൊപ്പം നിന്നെന്നും പിള്ള പറഞ്ഞു. മുസ്‌ലീം ലീഗിനെയും പിള്ള വിമര്‍ശിച്ചു. എന്‍എസ്എസ് ആസ്ഥാനത്ത് ഇതിനുമുന്‍പ് ലീഗ് പ്രകടനം നടത്തിയിട്ടില്ല. കെ.പി.എ. മജീദിന് എന്‍എസ്എസിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും പിള്ള പറഞ്ഞു.