പാന്‍മസാല റെയിഡ്: സംസ്ഥാനത്താകെ 16- ടണ്ണോളം പിടിച്ചെടുത്തു

single-img
25 June 2012

സംസ്ഥാനത്താകമാനം നടത്തിയ പാന്‍മസാല-ഗുഡ്ക റെയ്ഡില്‍ ഇതു വരെ 16-ഓളം ടണ്‍ ഉല്പന്നങ്ങള്‍ പിടിച്ചെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. ജില്ലയും അധികൃതര്‍ പിടിച്ചെടുത്തവയുടെ കണക്കും ചുവടെ: തിരുവനന്തപുരം-570 കിലോഗ്രാം,കൊല്ലം-50 കിലോഗ്രാം, പത്തനംതിട്ട-35 കിലോഗ്രാം, ആലപ്പുഴ-506 കിലോഗ്രാം, ഇടുക്കി-13 കിലോഗ്രാം, എറണാകുളം-4720 കിലോഗ്രാം, തൃശൂര്‍-700 കിലോഗ്രാം, പാലക്കാട്-51 കിലോഗ്രാം, മലപ്പുറം-ഒരു കിലോഗ്രാം, കോഴിക്കോട് -380 കിലോഗ്രാം, വയനാട്-നാലു കിലോഗ്രാം, കണ്ണൂര്‍-1000 കിലോഗ്രാം. തിരുവനന്തപുരം മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് പിടിച്ചെടുത്തത്-140 കിലോഗ്രാം, എറണാകുളം മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് പിടിച്ചെടുത്തത്-7222 കിലോഗ്രാം എന്നിവയുള്‍പ്പെടെ 15,392 കിലോഗ്രാം.