പള്ളിപ്പുറത്ത് മാലിന്യ നിക്ഷേപം നാട്ടുകാര്‍ തടഞ്ഞു

single-img
25 June 2012

പള്ളിപ്പുറത്ത് പിക്കപ്പ് വാനില്‍ മാംസാവശിഷ്ടങ്ങള്‍ കൊണ്ടുവന്ന് നിക്ഷേപിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ പിക്ക്അപ്പ് വാനില്‍ വന്ന് അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ തുടങ്ങുമ്പോഴാണ് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുനീറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇടപെട്ടത്. മംഗലപുരം പോലീസെത്തി വാഹനത്തേയും തമിഴ്‌നാട് സ്വദേശികളെയും അസറ്റഡിയിലെടുത്തു. മാംസാവശിഷ്ടങ്ങള്‍ ഇവിടെ സ്ഥിരം നിക്ഷേപിക്കാറുണ്ടെന്നും അത് വ്യാപകമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നും മുനീര്‍ ഇവാര്‍ത്തയോട് പറഞ്ഞു.