ഒമാനില്‍ മത്സ്യബന്ധനത്തിന് പോയ ഏഴ് ഇന്ത്യക്കാരെ കാണാതായി

single-img
25 June 2012

ഒമാനില്‍ മത്സ്യബന്ധനത്തിന് പോയ ഏഴ് ഇന്ത്യക്കാരെ കാണാതായി. ഒമാന്റെ തെക്കന്‍ തീരത്തുള്ള മാസിര ദ്വീപില്‍ നിന്നും പോയ തമിഴ്‌നാട്ടുകാരായ മത്സ്യബന്ധന തൊഴിലാളികളെയാണ് കാണാതായത്. വ്യാഴാഴ്ച വൈകിട്ട് അല്‍ അഷാകറ തീരത്തുനിന്നാണ് ഇവര്‍ പോയ ബോട്ട് അപ്രത്യക്ഷമായത്. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന സംഘമാണിവരെന്ന് ബോട്ടുടമയായ സയീദ് റഷീദ് പറഞ്ഞു. ഇവരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയതാണെന്നും മോശം കാലാവസ്ഥ മൂലം കടലില്‍ കുടുങ്ങിപ്പോയതാണെന്നും സംശയമുണ്ട്. തീരസംരക്ഷണ സേന തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.