സ്വാശ്രയപ്രശ്‌നം: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

single-img
25 June 2012

സ്വാശ്രയപ്രശ്‌നത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മാനേജ്‌മെന്റുകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്നും പ്രിവിലേജ് സീറ്റുകള്‍ നിയമവിരുദ്ധമാണെന്നും ആരോപിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രികൂടിയായ എം.എ ബേബി അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. അതേസമയം പ്രിവിലേജ് സീറ്റുകള്‍ ഏര്‍പ്പെടുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ ഒപ്പിടാന്‍ തയാറാകാതിരുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള കോളജുകള്‍ പോലും ഇക്കുറി കരാര്‍ ഒപ്പിടാന്‍ തയാറായത് സര്‍ക്കാരിന്റെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേ തുടര്‍ന്നാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. തുടര്‍ന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.