മുംബൈ സ്ഫോടനം:സൂത്രധാരൻ അറസ്റ്റിൽ

single-img
25 June 2012

ന്യൂഡൽഹി:2008 ൽ മുംബൈയിലെ സ്ഫോടനത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന ഒരാൾ അറസ്റ്റിൽ.ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ഇന്ത്യൻ മുജാഹിദി തീവ്രവാദി അബു ഹംസ എന്ന ആൾ അറസ്റ്റിലായത്.സയ്യിദ് സബിയുദ്ദീൻ എന്നും റിയാസത് അലിയെന്നും സബി അൻസാരിയെന്നും പേരുള്ള ഇയാൾ മുംബൈ ആക്രമണ സമയത്ത് തീവ്രവാദികൾക്ക് പാകിസ്ഥാനിൽ നിന്നും നിർദ്ദേശങ്ങൾ നൽകിയിരുന്നതായി ഡൽഹി പോലീസ് പറയുന്നു.സ്ഫോടനം ആസൂത്രണം ചെയ്ത ആറു പേരിൽ ഒരാളായിരുന്നു ഇയാൾ.കോടതിയിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.