മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റു മരിച്ചു

single-img
25 June 2012

ഷാർജ:റോളയിൽ ഇലക്ട്രോണിക്സ് കടത്തുന്ന കാസർഗോഡ് സ്വദേശി മുഹമ്മദ് ഷെരീഫ്(34) ഒരു കൂട്ടം അക്രമികളുടെ കുത്തേറ്റു മരിച്ചു.നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ചിത്താരി മുക്കൂട് ചേറ്റുകുണ്ടിലെ നൂറുദ്ദീൻ(30),സഹോദരൻ ഖലീൽ(32),കൊല്ലപ്പെട്ട ഷെരീഫിന്റെ സഹോദരി പുത്രൻ നിസാം(24),കടയിലെ ജീവനാക്കാരനായ അൻവർ(26)എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച്ച രാത്രി പത്തരയൊടെയായിരുന്നു സംഭവം.പഴയ ഗുവൈർ മാർക്കറ്റ് എന്ന സ്ഥലത്തായിരുന്നു ഇവരുടെ ഇലക്ട്രോണിക് ഷോപ്പ്.ഇവിടെ നിന്നും രണ്ടു പേർ നേരത്തെ വാങ്ങിയ ഒരു ഇലക്ട്രോണിക് ഉപകരണം മടക്കി നൽകാൻ ശ്രമിച്ചെങ്കിലും കടക്കാർ ഇത് തിരികെ വാങ്ങിയില്ല.ഇതിനെതുടർന്ന് ഇവർ തമ്മിൽ വാക്കു തർക്കമുണ്ടായി.തുടർന്ന് കാണിച്ചു തരാം എന്നു പറഞ്ഞ് തിരിച്ചു പോയ രണ്ടു പേരും ശനിയാഴ്ച്ച രാത്രി ഇരുപതോളം പേരെയും കൂട്ടി കടയിലെത്തി അക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.