പിണറായിക്കെതിരേ കേസെടുത്താലും അദ്ഭുതമില്ലെന്ന് എം.വി. ജയരാജന്‍

single-img
25 June 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരേ കേസെടുത്താലും അദ്ഭുതപ്പെടേണ്ടതില്ലെന്നു സംസ്ഥാനസമിതിയംഗം എം.വി. ജയരാജന്‍. നേരത്തേ അസാധാരണമെന്നു കരുതിയ കാര്യങ്ങള്‍ ഈ സര്‍ക്കാരിന്റെ ഭരണത്തില്‍ സാധാരണസംഭവമായിക്കൊണ്ടിരിക്കുകയാണ്. ടി.പി വധം അന്വേഷിക്കുന്ന സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം തിരുവഞ്ചൂര്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമായി പരിണമിച്ചു. അന്വേഷണത്തിന്റെ മറവില്‍ സിപിഎം വേട്ടയാണു നടക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു. ജില്ലാ സെക്രട്ടറി പി. ജയരാജനൊപ്പം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.വി.ജയരാജന്‍. അന്വേഷണത്തിന്റെ പേരു പറഞ്ഞു പോലീസിനെ ആഭ്യന്തരമന്ത്രി കയറൂരി വിട്ടിരിക്കുകയാണ്. അന്വേഷണസംഘത്തിലുള്ള പലരും മോശം സര്‍വീസ് റിക്കാര്‍ഡുള്ളവരാണ്. നിയമസംരക്ഷകരായ പോലീസ് തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും ജയരാജന്‍ ആരോപിച്ചു.