യൂറോ കപ്പ്: ഇംഗ്ലണ്ടിനെവീഴ്ത്തി ഇറ്റലി സെമിയില്‍

single-img
25 June 2012

ഷൂട്ട്ഔട്ട് വരെ നീണ്ട മത്സരത്തില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ഇറ്റലി സെമിലെത്തി. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ പിറക്കാതിരുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടില്‍ 4-2 ന് മറികടന്നാണ് ഇറ്റലി വിജയം സ്വന്തമാക്കിയത്. ആഷ്‌ലി യംഗും ആഷ്‌ലി കോലിയും പെനാല്‍റ്റി പാഴാക്കിയപ്പോള്‍ തകര്‍ന്നുടഞ്ഞത് ഇംഗ്ലീഷ് പടയുടെ യൂറോ കപ്പ് സ്വപ്നങ്ങളായിരുന്നു. ഇറ്റാലിയന്‍ നിരയില്‍ റിക്കാഡോ മോണ്‌ടോവിലോ മാത്രമാണ് പെനാല്‍റ്റി പാഴാക്കിയത്. സെമിയില്‍ കരുത്തരായ ജര്‍മനിയാണ് ഇറ്റലിയുടെ എതിരാളികള്‍.