അട്ടപ്പാടി ഡാം: കേരളത്തിനെതിരേ കോയമ്പത്തൂരില്‍ മനുഷ്യച്ചങ്ങല

single-img
25 June 2012
    അട്ടപ്പാടി ജലസേചന പദ്ധതി (എവിഐപി) പൂര്‍ത്തിയാക്കാനുള്ള കേരളസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് കോയമ്പത്തൂരില്‍ പെരിയാര്‍ ദ്രാവിഡ കഴകത്തിന്റെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. എംഡിഎംകെ നേതാവ് വൈകോ മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ എംഎല്‍എമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുത്തു. ഗാന്ധിപുരത്തുനിന്നും കാരമടവരെയാണു മനുഷ്യച്ചങ്ങല തീര്‍ത്തത്. ഇന്നു ഡിഎംകെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്.