കോഴിക്കോട് ആധാര്‍ രജിസ്‌ട്രേഷന്‍

single-img
25 June 2012

ആധാര്‍ കാര്‍ഡിനുവേണ്ടിയുള്ള താത്‌കാലിക രജിസ്‌ട്രേഷന്‍ കേന്ദങ്ങള്‍ കോര്‍പ്പറേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ‘ കെല്‍ട്രോണ്‍ ‘ നടത്തുന്നു. വെള്ളിമാടുകുന്ന്‌ ജെ.ഡി.ടി. സ്‌കൂള്‍, ചെറുവണ്ണൂര്‍ മധുരബസാര്‍ ന്യൂസ്‌റ്റാലിന്‍ ലൈബ്രറി, കൊളത്തറ വായനശാല, എലത്തൂര്‍ സുബ്രഹ്മണ്യന്‍കോവില്‍ റോഡ്‌ ആമിനാസ്‌ വീട്‌, അരീക്കോട്‌ നല്ലളം റോഡ്‌, കേരള സ്‌പോര്‍ട്‌സ്‌ എന്നിവിടങ്ങളിലാണ്‌ രജിസ്‌ട്രേഷന്‌ സൗകര്യമുള്ളത്‌. എന്‍റോള്‍മെന്റിനായി വരുന്നവര്‍ തിരിച്ചറിയര്‍ രേഖയുടെ ഒറിജിനലും ഒരു ഫോട്ടോ കോപ്പിയും കൊണ്ടുവരണം.