കൊലയാളി സംഘം വീട്ടിലെത്തിയിരുന്നതായി കുഞ്ഞനന്ദൻ

single-img
24 June 2012

ആർ.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ പ്രതികളിലൊരാളായ സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നു.കൊടി സുനി , കിര്‍മാണി മനോജ് ,എം സി അനൂപ് എന്നിവര്‍ വീട്ടില്‍ വന്നിരുന്നു എന്ന് കുഞ്ഞനന്തന്‍ മൊഴി നല്‍കി.എന്നാൽ ഇത് സമ്മതിച്ച ശേഷം കുഞ്ഞനന്ദൻ ഇത് നിഷേധിച്ചതായും സുചനയുണ്ട്.മണിക്കൂറുകളോളം പോലീസ് കുഞ്ഞനന്ദനെ ചോദ്യം ചെയ്തു.പല ച്ഓദ്യങ്ങൾക്കും കുഞ്ഞനന്ദൻ പ്രതികരിച്ചില്ല.ചോദ്യം ചെയ്യൽ തുറ്റരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.