വിമര്‍ശനങ്ങളിലെ തെറ്റും ശരിയും തിരിച്ചറിഞ്ഞ് മുന്നോട്ടു പോകും: മുഖ്യമന്ത്രി

single-img
24 June 2012

വിമര്‍ശനങ്ങളിലെ തെറ്റും ശരിയും തിരിച്ചറിഞ്ഞു സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കീഴിലുള്ള ഏതു വകുപ്പിനെക്കുറിച്ചുമുള്ള വിമര്‍ശനവും സഹിഷ്ണുതയോടെ നേരിടും. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വിദ്യാഭ്യാസ പാക്കേജ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ശക്തമായ മാറ്റമാണ് ഉണ്ടാക്കിത്. പ്രൊട്ടക്ടഡ് അധ്യാപകരെ സംരക്ഷിച്ചു. വിദ്യാഭ്യാസ പാക്കേജ് സംബന്ധിച്ച് ആര്‍ക്കെങ്കിലും പരാതി ഉണെ്ടങ്കില്‍ പരിശോധിച്ചു തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസും യുഡിഎഫും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എല്ലാ വിഭാഗത്തിന്റെയും താത്പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസ്. അതു ചെയ്യാതെ വന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് അല്ലാതായി മാറും. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിയമം നിയമത്തിന്റെ വഴിക്കു തന്നെയാണു പോകുന്നതെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ ജനങ്ങള്‍ക്കു കുഞ്ഞാലിക്കുട്ടി തെറ്റുകാരനായെന്നു തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.