പ്രയത്നം വിഫലം.മഹി മരിച്ചു

single-img
24 June 2012

ഹരിയാണയിലെ കുഴല്‍ക്കിണറില്‍ വീണ മഹി എന്ന 5 വയസ്സുകാരി ബാലിക മരിച്ചു. കുഴൽക്കിണറിൽ അകപ്പെട്ട മഹിയെ പുറത്തെടുത്തു ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.ഡോക്ടറന്മാരആണു മഹിയുടെ മരണം സ്ഥിരീകരിച്ചത്.86 മണിക്കൂറായി മഹി കുഴൽക്കിണരിൽ അകപ്പെട്ടിരിക്കുകയായിരുന്നു.സൈനികരും എസ്,എസ്.ജിയും ചേർന്ന് സമാന്തര കുഴികൾ നിർമ്മിച്ചാണു കുട്ടിയെ പുറത്തെടുത്തത്.

രക്ഷാപ്രവര്‍ത്തനം തുടങ്ങിയ ദിവസം മുതല്‍ കുട്ടിക്ക് ഓക്‌സിജന്‍ തുടര്‍ച്ചയായി നല്‍കിയിരുന്നു. നാലാം പിറന്നാള്‍ ആഘോഷിക്കവെ ജൂണ്‍ 20ന ന് രാത്രി 11 മണിക്കാണ് മഹി കുഴല്‍ക്കിണറില്‍ വീണത്.