അട്ടിമറികള്‍ ഏറ്റുവാങ്ങാന്‍ ഇനിയും ദക്ഷിണാഫ്രിക്ക ബാക്കി

single-img
23 June 2012

സിംബാവേയില്‍ നിന്നേറ്റ അട്ടിമറിയുടെ ചൂടാറും മുമ്പ് വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് അടിതെറ്റി. ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനോട് മൂന്ന് വിക്കറ്റിന് തോറ്റു. വിജയലക്ഷ്യമായ 130 റണ്‍സ് ബംഗ്ലാദേശ് ഒരു പന്ത് ശേഷിക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. മുഹമ്മദ് അഷ്‌റഫുള്‍ 40 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടി. ജസ്റ്റിന്‍ ഓഡോംഗ് 41 റണ്‍സ് നേടി.