ടര്‍ക്കീഷ് യുദ്ധവിമാനം സിറിയ വീഴ്ത്തി

single-img
23 June 2012

വ്യോമാതിര്‍ത്തി സംഘിച്ച ടര്‍ക്കീഷ് യുദ്ധവിമാനം വെടിവച്ചിട്ടതായി സിറിയന്‍ സൈന്യം അറിയിച്ചു. രാജ്യത്തെ പ്രത്യേക സാഹചര്യമനുസരിച്ച് സൈന്യത്തിനു ഇതിനുള്ള അധികാരമുണ്‌ടെന്നും സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഒരു യുദ്ധവിമാനം സിറിയന്‍ അതിര്‍ത്തിയില്‍ കാണാതായെന്നും സിറിയന്‍ സൈന്യം ആക്രമിച്ചിട്ടുണ്ടാകാമെന്നും നേരത്തെ ടര്‍ക്കി സംശയം പ്രകടിപ്പിച്ചിരുന്നു. എഫ്-4 വിമാനത്തിനായി തെരച്ചില്‍ ആരംഭിക്കാനാരിക്കെയാണ് യുദ്ധവിമാനം വെടിവച്ചിട്ടതായുള്ള വെളിപ്പെടുത്തല്‍ സിറിയന്‍ സൈന്യം നടത്തിയത്. അതേസമയം, വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്.