സുനിത വില്യംസ് ജൂലൈയില്‍ വീണ്ടും ബഹിരാകാശത്തേക്ക്

single-img
23 June 2012

ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് വീണ്ടുമൊരു ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്നു. ജൂലൈയില്‍ റഷ്യയുടെ സോയൂസ് 31 പേടകത്തിലാണ് സുനിത രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു തിരിക്കുന്നത്. 2006ല്‍ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍ ആറ് മാസം താമസിച്ച് റെക്കോര്‍ഡിട്ട സുനിതയുടെ രണ്ടാമത്തെ ബഹിരാകാശ യാത്രയാണിത്. അടുത്ത മാസം 14ന് കസാഖിസ്ഥാനിലെ ബെയ്ക്കനുര്‍ കോസ്‌മോ ഡ്രോമില്‍ നിന്നാണ് സുനിത പറന്നുയരുക. റഷ്യന്‍ ഫെഡറല്‍ സ്‌പേസ് ഏജന്‍സിയില്‍ നിന്നുള്ള യൂറി മലന്‍ഷെങ്കോ, ജപ്പാന്‍ എയറോസ്‌പേസ് കേന്ദ്രത്തിലെ അകിഹിക്കോ ഹോഷിഡേ എന്നിവരും സഹയാത്രികരായി ഉണ്ട്.