‘സ്പിരിറ്റ്’ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കണമെന്ന് വയലാര്‍ രവി

single-img
23 June 2012

മദ്യപാന ശീലത്തിനെതിരേ ബോധവത്കരണം പ്രമേയമാക്കുന്ന മലയാള ചലച്ചിത്രം സ്പിരിറ്റ് ദുരദര്‍ശനിലൂടെ പ്രദര്‍ശിപ്പിക്കണമെന്നു വയലാര്‍ രവി. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അംബികാ സോണിക്ക് അയച്ച കത്തിലാണ് വയലാര്‍ രവി ഇക്കാര്യം ആവശ്യപ്പെട്ടത്. മദ്യപാന ശീലത്തിനെതിരേയുള്ള നല്ല ഒരു ചലച്ചിത്രമാണിതെന്നും മദ്യപാനം മൂലമുണ്ടാകുന്ന വിപത്തുകള്‍ വ്യക്തമാക്കുന്ന ഈ ചിത്രം കാണുന്നതിലൂടെ ജനങ്ങള്‍ക്ക് നല്ല ഒരു ദിശാബോധമുണ്ടാകുമെന്നും കത്തില്‍ രവി വിശദമാക്കിയിട്ടുണ്ട്.