വീണ്ടും റൊണാള്‍ഡോ മാജിക്

single-img
23 June 2012

യൂറോയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക് റിപ്പബ്ലിക് പറങ്കിപ്പടയ്ക്കു മുന്നില്‍ കീഴടങ്ങി. വാശിയേറിയ കളിയുടെ 79-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ തൊടുത്തുവിട്ട ഹെഡര്‍ പോര്‍ച്ചുഗലിനെ വിജയം രുചിപ്പിച്ചു സെമിയിലേക്ക് മാര്‍ച്ചു ചെയ്തു. കളിയുടെ ആദ്യ പകുതി പോര്‍ച്ചുഗല്‍ നിയന്ത്രിച്ചെങ്കില്‍ രണ്ടാം പകുതി നിറഞ്ഞു കളിച്ചത് ചെക് ആണ്. ചെക് ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കിന്റെ അസാമാന്യ പ്രതിഭ പലവട്ടം പോര്‍ച്ചുഗീസ് ഗോള്‍മോഹങ്ങള്‍ക്കും വിജയാവേശങ്ങള്‍ക്കും മുന്നില്‍ വിലങ്ങുതടിയായി. എന്നാല്‍, രണ്ടുവട്ടം ക്രിസ്റ്റ്യാനോയ്ക്ക് ഗോള്‍ പോസ്റ്റ് വിഘാതമായത് ആരാധകരെ ഒട്ടൊന്നുമല്ല നിരാശപ്പെടുത്തിയത്. ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ പീറ്റര്‍ ചെക്കിന്റെ വിശ്വസ്ത കരങ്ങള്‍ വഞ്ചിക്കപ്പെട്ടപ്പോള്‍ ആശയറ്റവരെപ്പോലെയായി ചെക് റിപ്പബ്ലിക് പട. മത്സരം എങ്ങനെയും സമനിലയില്‍ അവസാനിപ്പിച്ചാല്‍ ഷൂട്ടൗട്ടില്‍ പീറ്റര്‍ ചെക്ക് കാത്തുകൊള്ളുമെന്നായിരുന്നു ചെക് റിപ്പബ്ലിക്കിന്റെ പ്രതീക്ഷ. അതു തകര്‍ത്തുകൊണ്ടായിരുന്നു ക്രിസ്റ്റിയാനോയുടെ മുന്നേറ്റം.